springing to the life with moral values





Friday, January 14, 2011

മണ്ണ്‍ മണക്കുമ്പോള്‍

വേനലിലാണ് മണ്ണിന്റെ മണം യഥാര്ത്യത്തില്‍ ആസ്വദ്യമാവുന്നത്. വെയില്‍ മറയുന്നതിനു മുമ്പ് തന്നെ മഴ മുഖം കാണിക്കും . ആദ്യം ഒന്ന് ഭൂമി നനച്ചിട്ട് പോകും. ആദ്യത്തെ വെള്ളത്തിന്റെ കുളിര്‍ ഭൂമി ഏറ്റു വാങ്ങുന്നതോടെ മനം നിറയുന്ന മണം പുറപ്പെട്ടു തുടങ്ങും. എന്നാല്‍ മഴ പെയ്തു ഭൂമി മദാലസ ആകുന്നത് വരെ ആ നറുമണം ഭൂമിയില്‍ തങ്ങി നില്കില്ല. ഇഞ്ചി നടാന്‍ കിളച്ചിട്ട പറമ്പില്‍ നിന്നും പൊടിഉയരുന്ന മൈതാനത് നിന്നുമാണ് ഞാന്‍ ആ മണത്തിന്റെ സൗരഭ്യം ആസ്വദിച്ചു തുടങ്ങിയത്.
അല്ലെങ്കില്‍ തന്നെ മണ്ണിന്റെ മണം ആകര്ഷനീയമാണ്. വയനാടന്‍ മണ്ണിന്റെത് പ്രത്യേകിച്ചും . മണ്ണിന്റെ വിളിയും തടുക്കാന്‍ കഴിയാത്തതാണ് . മണ്ണ് വിളിച്ചപ്പോള്‍ ഇറങ്ങി ഒന്നും നോക്കാതെ നടന്നവരാണ് മിക്ക വയനാട്ടുകാരും . യുദ്ദവും അതെ തുടര്‍ന്നുണ്ടായ വിശപ്പും ആ വിളിക്ക് ശബ്ദം നല്‍കി. കൊതിപ്പിച്ചു കൂടെക്കൂടിയ മണ്ണ് തന്നെ ഇടക്ക് മലംബനിയുടെ രൂപത്തില്‍ പിണങ്ങി നോക്കിയെങ്ങിലും അവരാരും തന്നെ പിന്തിരിഞ്ഞില്ല .
മണ്ണും മനുഷ്യനും നാടും നരകവും വീടും വിശപ്പിന്റെ വിളികളും എയുതില്‍ പയഞ്ഞനാണ്. എന്നാല്‍ പൊറ്റക്കാടിന്റെ വിഷകന്യക അതിനെ ഒക്കെ ഉസ്താതായി നില്കുന്നു. പോട്ടക്കടിനു മീതെ ഇതിനെ കുരിചെയുതുയ ആരും തന്നെ ഇല്ല .
സലാം

Sunday, October 31, 2010

ഇന്ന്‍ഞാന്‍ ശരിക്കും ഞെട്ടി പോയി എന്റെഫേസ് ബുക്ക്‌ അക്കൗണ്ട്‌ തുറന്നപോള്‍ മാത്രമാണ് ഞാന്‍ ഇന്ന്ന്‍ എന്റെ ബര്‍ത്ത് ഡേ ആണെന്ന് അരിഞ്ഞത്.എന്ത് ചെയ്യും ഞാനും കേരളവും ജനിച്ചത് ഒരേ ദിവസമാനെങ്ങിലും എനിക്ക് ഓര്മ കാണില്ല.

Tuesday, October 5, 2010

വെറുതെ രണ്ടു ദിവസം ലീവ് കിട്ടിയപ്പോള്‍ കാസര്‍ക്കോട്ട് നിന്ന് വയനാട്ടിലേക്ക് പോയപ്പോള്‍ കോട മൂടിയ പെരിയ ചുരം നന്നായി വരവേറ്റു . വീട്ടില്‍ എത്തിയപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത മഴ ആയിരുന്നു .കാസര്ക്കോട്ടേ കൊടിയ ചൂടില്‍ നിന്ന് വരുന്ന എനിക്ക് നല്ല തണുപ്പ് തോന്നി . കുളിക്കാനായ്‌ വെള്ളം ചൂടാക്കിത്തരാന്‍ പറഞ്ഞപ്പോള്‍ ഉമ്മ കുറെ ചിരിച്ചു ''ഈ ചൂടത്തോ '' ഉമ്മ നിഷ്കളങ്ങമായി ചോദിച്ചു . കാസര്ക്കോട്ടേ ചൂടിനെ പറ്റി ഉമ്മാക്ക് എന്തറിയാം .കുളിച്ചു കയിഞ്ഞു വിറയ്ക്കുന്ന എന്നെ കണ്ടപ്പോള്‍ ഉമ്മാക്ക് ഖേദം തോന്നി .ഒരു മരുനടെന്‍ വയനാട്ടുകാരന്റെ പരിഭവങ്ങള്‍ ആരു ചെവി കൊള്ളാന്‍ .